പി മുരളീധരൻ രക്തസാക്ഷി ദിനാചരണം നടത്തി.
കുമ്പള(www.truenewsmalayalam.com) : ഒൿടോബർ 27 സംഘപരിവാർ ഭീകരർ കൊലചെയ്ത കുമ്പള ശാന്തിപള്ള യൂണിറ്റ് സെക്രട്ടറിയായിരുന്ന പി.മുരളീധരന്റെ 9ആം രക്തസാക്ഷി ദിനാചാരണം സമുചിതമായി ആചരിച്ചു.
ശാന്തിപ്പള്ളയിൽ നിന്നും വൈറ്റ് വളണ്ടിയർ പരേഡിന്റെ അകമ്പടിയോടെ ആരംഭിച്ച യുവജനറാലി കുമ്പള ടൗണിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘടനം ചെയ്തു.
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീൻ മലങ്കരെ സ്വാഗതവും ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് പി അദ്യക്ഷതയും വഹിച്ചു.രാവിലെ ശാന്തിപ്പള്ളയിലെ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി.
പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് പി പതാകഉയർത്തി.ജില്ലാ കമ്മിറ്റി അംഗം പി രഘുദേവൻ മാസ്റ്റർ,ഏരിയാ സെക്രട്ടറി സി.എ സുബൈർ,സജിതാ റൈ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി നാസിരുദ്ദീൻ മലങ്കരെ സ്വാഗതം പറഞ്ഞു.
Post a Comment