ബിരുദ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാസർകോട്(www.truenewsmalayalam.com) : ബിരുദ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ ബാര എരോൽ സ്വദേശിനിയായ മേഘ (20 )യെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച്ച വൈകീട്ടോടെയാണ് സംഭവം, ചട്ടഞ്ചാൽ എം.ഐ.സി കോളേജിലെ ബി.എസ്.സി മാത്തമാറ്റിക്സ് അവസാന വർഷവിദ്യാർത്ഥിനിയാണ് മേഘ, പഠിക്കാനുള്ള ബുദ്ധിമുട്ടും പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലുള്ള വിഷമവും മൂലം ജീവനൊടുക്കിയതാകാമെന്നാണ് ബന്ധുക്കളുടെ മൊഴി.
പിതാവ് ജോലിക്ക് പുറത്തേക്കും, മാതാവ് ബന്ധു വീട്ടിലും പോയിരിക്കുകയായിരുന്നു, അമ്മ പുറത്തേക്ക് പോകുമ്പോൾ മുറിയിൽ ഫോൺ നോക്കിയിരിക്കുകയായിരുന്നു മേഘ. വീട്ടുകാർ വൈകീട്ട് തിരിച്ചെത്തിയപ്പോൾ കിടപ്പ് മുറിയുടെ വാതിൽ തുറന്നില്ല. ഇതേ തുടർന്ന് വാതിൽ വെട്ടി പൊളിക്കുകയായിരുന്നു.
ഫാനിൽ ഏണി ചാരിവെച്ച നിലയിലായിരുന്നു, ഫാനിൽ തൂങ്ങിയ നിലയിൽ കണ്ട മേഘയെ ഉടനെ ഉദുമ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് മേഘ നേരത്തെ പറഞ്ഞിരുന്നുവെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.
മേൽപ്പറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Post a Comment