റംലാബീഗം അനുസ്മരണം; ഇശൽ ഗ്രാമം പറഞ്ഞും, പാടിയും അനുസ്മരിച്ചു.
മൊഗ്രാൽ(www.truenewsmalayalam.com) : ആസ്വാദകരുടെ മനസ്സിൽ മാപ്പിളപ്പാട്ടിന്റെ ശബ്ദഘോഷം കോറിയിട്ട് ഹൃദയം കവർന്ന ഗായികയായിരുന്നു പാടിമറഞ്ഞ പൂങ്കുയിൽ, മാപ്പിളപ്പാട്ടിന്റെ വാനമ്പാടി റംലാബീഗമെന്ന് മഹാകവി കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക ഉപകേന്ദ്രം "സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ '' സംഘടിപ്പിച്ച അനുസ്മരണയോഗം അനുസ്മരിച്ചു. റംലാബീഗത്തിന്റെ ഗാനങ്ങൾ ആലപിച്ചും, പറഞ്ഞുമാണ് ഇശൽ ഗ്രാമം അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
അനുസ്മരണയോഗം കേരള മാപ്പിള കലാ അക്കാദമി ജില്ലാ വൈസ് പ്രസിഡണ്ട് എം മാഹിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് മാപ്പിള ആർട്സ് ചെയർമാൻ ബഷീർ അഹമ്മദ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കൺവീനർ കെഎം മുഹമ്മദ് സ്വാഗതം പറഞ്ഞു. അഹമ്മദലി കുമ്പള, മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
എസ് കെ ഇഖ്ബാൽ, കാദർ മൊഗ്രാൽ, അബ്ദുൽ ഖാദർ എഎം, താജുദ്ദീൻ മൊഗ്രാൽ, എംഎസ് മുഹമ്മദ് കുഞ്ഞി, ബഷീർ മൊഗ്രാൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
മൊഗ്രാൽ ജിവി എച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് എഎം സിദ്ദീഖ് റഹ്മാൻ, മദ്യ നിരോധന സമിതി യുവജന വിഭാഗം സംസ്ഥാന ട്രഷറർ മിഷാൽ റഹ്മാൻ,എംഎ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, ഹമീദ് പെർവാഡ്,സിഎം ഹംസ,എംപി അബ്ദുൽഖാദർ,എംഎം റഹ്‌മാൻ, കെവി അശ്റഫ്, എംഎസ് അഷ്റഫ്, ടിഎ കുഞ്ഞഹമ്മദ്, എംജിഎ റഹ്മാൻ, കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ,എംഎസ് അബ്ദുള്ള കുഞ്ഞി,എച്എ ഖാലിദ്, അബ്ദുള്ളക്കുഞ്ഞി നട്പ്പളം, ടിഎ ജലാൽ, ലത്തീഫ് കോട്ട, ബികെ സത്താർ,മുനീർ ബികെ എന്നിവർ സംബന്ധിച്ചു. എംഎ മൂസ നന്ദി പറഞ്ഞു.
Post a Comment