JHL

JHL

മംഗൽപ്പാടിയിൽ ഹോമിയോ മെഡിക്കൽ ക്യാംപ് നടത്തി


ഉപ്പള(www.truenewsmalayalam.com) : സംസ്ഥാന സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്  സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പഞ്ചായത്ത് തലങ്ങളിൽ വനിതകൾക്കായി ഹെൽത്ത്‌ കാംപയിൻ ഷീ കാംപയിൻ്റെ ഭാഗമായി മംഗൽപാടി പഞ്ചായത്ത്‌ ഹോമിയോ മെഡിക്കൽ ക്യാംപ് ഉപ്പള ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. 

എ.കെ.എം അഷറഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫൽ അധ്യക്ഷയായി. 

മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  മുഹമ്മദ്‌ ഹനീഫ് പി.കെ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഇർഫാന ഇക്ബാൽ, ഖൈറുന്നിസ ഉമ്മർ, പഞ്ചായത്തംഗങ്ങളായ  അബ്ദുൽ മജീദ്,സുഹറ,റഷീദ ഹനീഫ്, മംഗൽപ്പാടി ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ജെസ്‌ന.എച്ച്,  എ.പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. രശ്മി പി.ആർ എന്നിവർ സംസാരിച്ചു.

തുടർന്ന് ഡോ.ജെസ്വിൻ മരിയയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ഡോ.ജെസ്‌ന.എച്ച്, ഡോ. രശ്മി പി.ആർ എന്നിവർ മെഡിക്കൽ ക്യാംപിന് നേതൃത്വം നൽകി. 






No comments