JHL

JHL

കുമ്പള പഞ്ചായത്ത് ഗ്രാമ വണ്ടി 6 ന് മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും.

കുമ്പള(www.truenewsmalayalam.com)


ഗ്രാമ പ്രദേശങ്ങളിലെ  യാത്രാപ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിൻ്റെ ഭാഗമായി  കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് കുമ്പള പഞ്ചായത്ത് ഗ്രാമ വണ്ടി സർവീസ് ആരംഭിക്കുന്നതായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ഒക്ടോബർ 6ന് രാവിലെ 10ന്  ബംബ്രാണയിൽ വച്ച് ഗതാഗത മന്ത്രി ആൻ്റണി രാജു ഗ്രാമ വണ്ടി ഫ്ലാഗ്‌ ഓഫ് ചെയ്യും.

എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷനാകും. ഗ്രാമ പഞ്ചായത്തും ട്രാൻസ് പോർട്ട് കോർപ്പറേഷനും പൊതുഗതാഗത സൗകര്യം അപര്യാപ്തമായ പ്രദേശങ്ങളിലേക്ക് ബസ് സർവീസ് ആരംഭിക്കുന്ന പദ്ധതിയാണ് ഗ്രാമവണ്ടി.

 ജില്ലയിൽ ഗ്രാമ വണ്ടി പദ്ധതി ആദ്യമായി നടപ്പടിലാക്കുന്നത് കുമ്പള പഞ്ചായത്താണെന്ന് പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ് പറഞ്ഞു.

2023- 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തി. ജില്ലാ ആസൂത്രണ സമിതിയുടെ അംഗികാരം ലഭിച്ചിട്ടുണ്ട്. ഇന്ധന ചിലവ് പഞ്ചായത്തും ബസ് ജീവനക്കാരുടെ ശമ്പളവും അറ്റ കുറ്റ പണിയും കെ.എസ്.ആർ.ടി.സിയും വഹിക്കും.

 ടിക്കറ്റ് തുക പൂർണമായും  കെ.എസ്.ആർ.ടി.സിക്കാണ്.പി.കെ നഗർ, ഉളുവാർ, പാമ്പാട്ടി, കുമ്പള ഗവ.ആശുപത്രി, ഐ.ച്ച്.ആർ.ഡി, പേരാൽ, മൊഗ്രാൽ സ്കൂൾ, മുളിയടുക്ക എന്നീ റൂട്ടുകളിൽ സർവീസ് നടത്തും.

ഉദ്ഘാടന ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ്, വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, സ്ഥിരം സമിതി അധ്യക്ഷന്മയ എം.സബൂറ, ബി.എ റഹ്മാൻ ആരിക്കാടി, നസീമ ഖാലിദ്, യൂസുഫ് ഉളുവാർ സംബന്ധിച്ചു.


No comments