JHL

JHL

നബി തിരുമേനി വനിതാ വിമോചകൻ; പി.ടി.പി സാജിദ.


കാസർകോട്(www.truenewsmalayalam.com)  : പ്രവാചകന്റെ ആഗമനത്തോടെയാണ് സ്ത്രീകൾക്ക്  അവകാശവും സ്വാതന്ത്ര്യവും പദവിയും ലഭിച്ചു തുടങ്ങിയതെന്ന് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.ടി.പി സാജിദ.

 'വെളിച്ചമാണ് തിരുദൂതർ' എന്ന കാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ലാ കമ്മിറ്റി കാസർകോട് ഡയലോഗ് സെന്ററിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 

ജില്ല പ്രസിഡന്റ് വി.കെ ജാസ്മിൻ അധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജിന്റെ പുരസ്കാര ജേതാവായ മുംതാസ് ടീച്ചറെ ആദരിച്ചു. ജില്ല വൈസ് പ്രസിഡണ്ട് നദീറ കുമ്പള, സാബിറ മണ്ണാർക്കാട്, സൈനബ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷെമീറ എം.കെ. സ്വാഗതം പറഞ്ഞു.


No comments