മാസ്റ്റർ കിംഗ്; മൊഗ്രാലിൽ ഓൾ ഇന്ത്യ ലെവൽ ക്യാരംസ് ടൂർണമെന്റ് തുടങ്ങി.
ടൂർണമെന്റ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ക്ലബ് ചെയർമാൻ ഹമീദ് സ്പിക്ക് അധ്യക്ഷതവഹിച്ചു. പ്രസിഡണ്ട് പിഎം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് ഏ എം സിദ്ദീഖ് റഹ്മാൻ, ബി എൻ മുഹമ്മദലി, ടി എം സുഹൈബ്, ടികെ ജാഫർ, റിയാസ് കരീം, എംജിഎ റഹ്മാൻ, അബ്ദുൽ ഖാദർ എസ് കെ, സാഹിർ ഖത്തർ, ലത്തീഫ്,റിയാസ് എസ് കെ എന്നിവർ സംബന്ധിച്ചു.
ആദ്യ റൗണ്ട് മത്സരത്തിൽ ഇസ്മയിൽ കോഴിക്കോട്, ജഗന്നാദ് ശ്രീമുഖ, നജ്മുദ്ദീൻ മൈസൂർ, മാധവ് കോയമ്പത്തൂർ, പ്രവീൺ കോഴിക്കോട്, രാജേഷ് കുമാർ ബാംഗ്ലൂർ, രഘു സകലാസ്പുര, സലാഹുദ്ദീൻ ഷെയ്ഖ് മുംബൈ, മുഹമ്മദലി കോഴിക്കോട്, അരുൺ ചെന്നൈ, തമിഴ് സെൽവൻ ചെന്നൈ, ഗുണ്ടു ഗണേഷ് തൃപ്പൂര്‍, മൊയ്തു ഉപ്പള, അബ്ദുൽ ഖാദർ എസ് കെ മൊഗ്രാൽ, സാഹിർ ഖത്തർ, നൗഷാദ് സ്റ്റീൽ, ഉസ്മാൻ മൊഗ്രാൽ എന്നിവർ പങ്കെടുത്തു.
അബ്ദുൽ റഹ്മാൻ കാസർഗോഡ്, പ്രണേശ് പവാർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ നന്ദി പറഞ്ഞു.
Post a Comment