JHL

JHL

കാസർകോട് നവകേരള സദസ് നടക്കുന്ന നവംബർ 19 ഞായറാഴ്ച പ്രവൃത്തി ദിനം; ഉത്തരവിറക്കി കലക്ടർ


 കാസർകോട്(www.truenewsmalayalam.com) : കാസർകോട്ട് നവകേരള സദസ് നടക്കുന്നതിനാൽ നവംബർ 19 ഞായറാഴ്ച പ്രവൃത്തി ദിനമാക്കി ഉത്തരവ്. കാസർകോട് ജില്ല കലക്ടർ ആണ് ഉത്തരവ് പുറത്തിറക്കിയത്. രണ്ട് ദിവസങ്ങളിൽ നടക്കുന്ന നവകേരള സദസിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്നും കലക്ടർ അറിയിച്ചു.

നവകേരള സദസിന്‍റെ ഉദ്ഘാടനം 18-ാം തീയതിയാണ്. നവംബർ 19 ഞായറാഴ്ച നാല് മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കുന്നുണ്ട്. അതിനാലാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

മുഴുവൻ ജീവനക്കാരും അതാത് മണ്ഡലങ്ങളിലെ നവകേരള സദസിൽ പങ്കെടുക്കണം. സർക്കാർ നടത്തുന്ന പരിപാടിയിൽ പങ്കാളിത്തം ഉറപ്പാക്കാനാണ് പ്രവൃത്തി ദിനമാക്കിയതെന്ന് കലക്ടർ വിശദീകരിക്കുന്നു.


No comments