മദ്യം പിടികൂടാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘത്തെ കത്തികാട്ടി ഭീഷണിപ്പെടുത്തി, നിരവധി അബ്‌കാരി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കേസ്.
കാസര്‍കോട്(www.truenewsmalayalam.com) : മദ്യം പിടികൂടാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘത്തെ കത്തികാട്ടി ഭീഷണിപ്പെടുത്തി, നിരവധി അബ്‌കാരി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കേസ്.
ചെങ്കള നാലാംമൈല്‍ തൈവളപ്പിലെ ഐ.സുധീറി(45)നെതിരെയാണ് കേസ്. ചെര്‍ക്കളയില്‍ കാസര്‍കോട് എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധനക്കിടെയാണ് സുധീര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി.
4.32 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
ഇതുസംബന്ധിച്ച് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. മാരക രോഗം പടര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ പറയുന്നു.
സുധീര്‍ ചെര്‍ക്കളയിലെ സ്ഥിരം മദ്യവില്‍പനക്കാരനാണെന്നും നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
Post a Comment