JHL

JHL

മംഗളൂരുവിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനി ആറാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

 മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനി ആറാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.

 ബെലഗാവി അത്താണി സ്വദേശിനി പ്രകൃതി ഷെട്ടി(20)യാണ് ഇന്ന് (തിങ്കളാഴ്ച) രാവിലെയോടെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ ആറാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

“എന്റെ എംബിബിഎസ് കോഴ്‌സ് പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ എന്റെ പൊണ്ണത്തടി തടസ്സമായി. ശരീരഭാരം കുറയ്ക്കാനുള്ള എന്റെ ശ്രമങ്ങൾ പാഴായി ഇതു എന്നെ വിഷാദത്തിലാക്കി’ – ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

 അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. 



No comments