JHL

JHL

തീ പടർന്നു പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സാസയിലായിരുന്ന വയോധിക മരിച്ചു.

 


മഞ്ചേശ്വരം(www.truenewsmalayalam.com)  : തീ പടർന്നു പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സാസയിലായിരുന്ന വയോധിക മരിച്ചു. മഞ്ചേശ്വരം കുളൂര്‍, പൊയ്യേലു സ്വദേശി പരേതനായ മദനപ്പ ഷെട്ടിയുടെ ഭാര്യ എം.സുനിത(84) യാണ് പൂജാ മുറിയിൽ നിന്നും സാരിയിലേക്ക് തീ പടർന്നുണ്ടായ അപകടത്തിൽ മരിച്ചത്.

 ഈ മാസം 14 നാണ് അപകടം. പൂജാ മുറിയില്‍ നിന്നു പൊള്ളലേറ്റ സുനിതയെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും,പിന്നീട് പൊള്ളല്‍ ഗുരുതരമായതിനാല്‍ മംഗളൂരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

 മക്കള്‍: മോഹന്‍ ഷെട്ടി, യോഗീഷ് ഷെട്ടി, പരേതനായ ചന്ദ്രഹാസ ഷെട്ടി. മരുമക്കള്‍: ഭാരതി, പ്രഫുല്ല, മമത. സഹോദരങ്ങള്‍: രാജീഷ് ഷെട്ടി.

 മഞ്ചേശ്വരം പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു.



No comments