പോരാടുന്ന പലസ്തീന്‍ ജനതയ്‌ക്കൊപ്പം ഒരു ദിവസം; പലസ്തീന്‍ ഐക്യദാര്‍ഢ്യ ഏകദിന ബഹുജന സംഗമം 26ന്
കാസര്‍കോട്(www.truenewsmalayalam.com) : പോരാടുന്ന പലസ്തീന്‍ ജനതയ്‌ക്കൊപ്പം ഒരു ദിവസം എന്ന പ്രമേയത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ ഏകദിന ബഹുജന സംഗമം 26ന്
26ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 8 മണി വരെ കാസര്‍കോട് അണങ്കൂരില്‍ പ്രത്യേകം സജ്ജമാക്കിയ ഗസ്സ നഗറിലാണ് സംഗമം, രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ വരച്ചും പാടിയും മുദ്രാവാക്യം മുഴക്കിയും അഭിനയിച്ചും പ്രതിഷേധിക്കും.
ഇസ്രായേല്‍ ഭീകരതയുടെ മുമ്പിലും നെഞ്ചുറപ്പോടെ ജന്മ നാട്ടിന്റെ സ്വതന്ത്ര്യത്തിന് വേണ്ടി പേരാടുന്ന ഗസ്സയിലെ പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചു കൊണ്ട് ഇസ്രായേല്‍ നടത്തുന്ന നരനായാട്ടില്‍ പ്രതിഷേധിക്കുകയുമാണ് സംഗമം ലക്ഷ്യം വെക്കുന്നത്.
പ്രാര്‍ത്ഥന, കൊളാഷ്, വീഡിയോ പ്രദര്‍ശനം, ചിത്ര രചന, നാടകം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികള്‍ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഉച്ചയ്ക്ക് 3 മണിക്ക് കുട്ടികള്‍ പ്രതിഷേധ ചിത്രങ്ങള്‍ വരച്ച് സംഗമം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് പൊതു സമ്മേളനം നടക്കും, സമ്മേളനത്തില്‍ രാഷ്ട്രീയ, മത, സാമൂഹിക, സംസ്‌കാരിക മേഖലയിലെ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
ജനപ്രതിനിധികളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, എ കെ എം അഷ്‌റഫ്, അഡ്വ. വി എം മുനീര്‍, ഷാനവാസ് പാദൂര്‍, ബദറുല്‍ മുനീര്‍, മജീദ് കൊല്ലമ്പാടി, എഴുത്തുകാരന്‍ പി സുരേന്ദ്രന്‍, കെ വി കുഞ്ഞിരാമന്‍, റിജില്‍ മാക്കുറ്റി, അഡ്വ. ഷിബു മിരാന്‍, അഡ്വ. സുരേഷ് ബാബു, അഡ്വ. ഷമീര്‍ പയ്യനങ്ങാടി, സത്താര്‍ പന്തല്ലൂര്‍, കരിം മാസ്റ്റര്‍ ദര്‍ബാര്‍കുട്ട, ശിഹാബ് പുകോട്ടൂര്‍, അഫ്‌സല്‍ കാസ്മി, ശംസുദ്ധീന്‍ പാലക്കോട്, എസ് എം ബഷീര്‍ റസ്വി, സവാദ് സലഫി, യു എം അബ്ദുല്‍ റഹ്‌മാന്‍ മൗലവി, അബ്ദുല്‍ മജീദ് ബാഖവി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കല്ലട്ര മാഹിന്‍ ഹാജി ഹക്കിം കുന്നില്‍, അസീസ് കടപ്പുറം, അബ്ദുല്‍ റസാക്ക് അബ്‌റാറി, എ അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് വടക്കേക്കര, അബ്ദുല്‍ ഹക്കിം അസ്ഹരി, ഫാറുഖ് ദാരിമി, മുഹമ്മദ് പാക്യാര, സിദ്ധീഖ് നദ്‌വി ചേരൂര്‍, ഖലീല്‍ റഹ്‌മാന്‍ നദ്‌വി, കരീം ചന്തേര, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അതീഖ് റഹ്‌മാന്‍ ഫൈസി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
Post a Comment