JHL

JHL

കുമ്പളയിലെ കൊലക്കേസ് പ്രതിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയിൽ നിന്നും കഞ്ചാവ് പിടികൂടി

 


കുമ്പള(www.truenewsmalayalam.com) : കുമ്പളയിലെ കൊലക്കേസ് പ്രതിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയിൽ നിന്നും കഞ്ചാവ് പിടികൂടി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുമ്പള സമൂസ റഷീദ് കൊലക്കേസ് പ്രതി പേരാല്‍ പെട്ടോറിയിലെ അബി എന്ന അഭിലാഷിന്റെ ശരീരത്തില്‍ ഒളിപ്പിച്ചുവെച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 മറ്റൊരു കേസുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ കോടതിയില്‍ ഹാജരാക്കി സെന്‍ട്രല്‍ ജയിലിലേക്ക് തിരിച്ചു കൊണ്ടുപോകും വഴി സംശയം തോന്നി പൊലീസുകാര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

 കോടതിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരു സുഹൃത്താണ് കഞ്ചാവ് കൈമാറിയതെന്നാണ് പ്രതി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. 

 അബിക്ക് കഞ്ചാവ് കൈമാറിയ യുവാവിനെ കുറിച്ച് കാസര്‍കോട് പൊലീസ് അന്വേഷണം നടത്തിവരികയാണ്. കഞ്ചാവ് കൈവശം വെച്ചതിന് അഭിലാഷിനെതിരെ കണ്ണൂര്‍ പൊലീസ് കേസെടുത്തു.



No comments