JHL

JHL

മാപ്പിള കലകളുടെ സംരക്ഷണത്തിലും, തനിമ നിലനിർത്തുന്നതിലും ഇശൽ ഗ്രാമം മാതൃക; ഉസ്താദ് ഹസ്സൻ ഭായ്

 


മൊഗ്രാൽ(www.truenewsmalayalam.com) :  തലമുറകൾ കൈമാറി വന്ന തനതായ മാപ്പിള കലകളുടെ സംരക്ഷണത്തിലും, തനിമ ചോരാതെ അവ നിലനിർത്തുന്നതിലും കലാ ലോകത്തിന് തന്നെ ഇശൽ ഗ്രാമം മാതൃകയാണെന്ന് പ്രശസ്ത സംഗീത സാമ്രാട്ട് ഉസ്താദ് ഹസ്സൻ ഭായ് പറഞ്ഞു.

 മൊഗ്രാലിൽ അൽ അമീൻ ദഫ്- കോൽക്കളി സംഘത്തിന്റെ 35-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "തനിമ 23''ഇശൽ സന്ധ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദഫ്- കോൽക്കളി മാപ്പിള കലകൾക്ക് 120 വർഷത്തിലേറെ പഴക്കമുണ്ട്. 

അത് പൂർവികന്മാർ നമുക്ക് നൽകിയ വരദാനമാണ്. ഈ അനുഷ്ഠാന കലയെ പൊതുവേദികളിൽ ഇപ്പോഴും തനിമയോടെ അവതരിപ്പിക്കുന്ന അൽ അമീൻ ദഫ്-കോൽക്കളി സംഘത്തിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്നും ഉസ്താദ് ഹസ്സൻ ഭായി പറഞ്ഞു. ചടങ്ങിൽ ചെയർമാൻ എസ്കെ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി മൈമൂൺ നഗർ നഗർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ മുഖ്യാതിഥിയായി സംബന്ധിച്ചു.എം മാഹിൻ മാസ്റ്റർ, ബിഎം സാലിഹ്, ബഷീർ അഹമ്മദ് സിദ്ദീഖ്, എഎം സിദ്ധീഖ് റഹ്മാൻ, സി എം ഹംസ,അബൂബക്കർ ലാൻഡ് മാർക്ക്, എം എം റഹ്മാൻ,കെഎംമുഹമ്മദ്, റിയാസ് കരീം,എംജിഎ റഹ്മാൻ, എം പിഎ ഖാദർ,ടിഎ കുഞ്ഞഹമ്മദ് എന്നിവർ സംബന്ധിച്ചു.


 ചടങ്ങിൽ സംഗീത സാമ്രാട്ട് ഉസ്താദ് ഹസ്സൻ ഭായ് യെ ആദരിക്കുകയും, ഇശൽ ഗ്രാമത്തിലെ കലാരംഗത്തെ ബാലതാരങ്ങളായ മുഹമ്മദ് മിഷാഹിൽ എസ്കെ, അബ്ദുൽ ശമ്മാസ്, സീതി മിഹാത് എംഎസ് എന്നിവരെ അൽ അമീൻ ദഫ് കോൽക്കളി സംഘത്തിന് വേണ്ടി റിയാസ് മൊഗ്രാൽ, ഗുരുക്കൾ നസീർ കോയിലാണ്ടി, സിറാജ് വടകര, ടിഎം ശുഹൈബ്, ഹാരിസ് മൊഗ്രാൽ, റഷീദ് മാംഗ്ലൂർ എന്നിവർ മെമെന്റോ നൽകി അനുമോദിച്ചു.


 ഇശൽ സന്ധ്യയിൽ എസ് കെ ഇക്ബാൽ, ഗുരുക്കൾ നസീർ കൊയിലാണ്ടി, സിറാജ് വടകര, റഷീദ് മംഗളൂർ, ഇബ്രാഹിം മഞ്ചേശ്വരം, ഹാരിസ് മൊഗ്രാൽ, കാദർ മൊഗ്രാൽ, എംഎസ് മുഹമ്മദ് കുഞ്ഞി, എഎം അബ്ദുൽ ഖാദർ, ടിഎ ജലാൽ, എസ്കെ സലീം, മാസ്റ്റർ മുഹമ്മദ് മിഷാഹില്‍, അബ്ദുൽ  ശമ്മാസ്, സീതി മിഹാദ്, അഴാ ഫാത്തിമ എന്നിവർ ഗാനമാലപിച്ചു. കോൽക്കളിയും, ദഫ് മുട്ടും,അന്താക്ഷരി മത്സരവും പരിപാടിക്ക് മാറ്റുകൂട്ടി. അന്താക്ഷരി മത്സര വിജയികൾക്ക് എംഎ ഹംസ,എംഎ മൂസ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടികൾക്ക് എച്ച് എ ഖാലിദ്,ടിവി കാദർ,കെഎംസിദ്ദീഖ്, എംഎസ് അബ്ദുല്ല കുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.

No comments