JHL

JHL

ആരിക്കാടി റെയ്ഞ്ച് 'മുസാബഖ'; നൂറുൽ ഹുദാ കൊടിയമ്മ ജേതാക്കൾ


കുമ്പള(www.truenewsmalayalam.com) : സമസ്ത കേരള ജംഇയത്തുൽ മുഅല്ലിമീൻ  ആരിക്കാടി റെയ്ഞ്ച് മുസാബഖ ഇസ് ലാമിക കലാ സാഹിത്യ മത്സരം ആരിക്കാടി കുന്നിൽ മിർഖാത്തുൽ ഉലൂം മദ്റസയിൽ സമാപിച്ചു. 

ശനിയാഴ്ച വൈകിട്ട്  ഷറഫുദ്ധീൻ തങ്ങൾ അൽ ഹാദി ഉദ്ഘാടനം ചെയ്തതോടെയാണ് പരിപാടികൾക്ക് തുടക്കമാത്.

സ്വാഗത സംഘം ചെയർമാൻ എ.കെ. മുഹമ്മദ് അധ്യക്ഷനായി. തുടർന്ന് ബുർദ, ദഫ് മുട്ട് മത്സരങ്ങൾ നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന ആവശകരമായ മത്സരത്തിൽ 356 പോയിൻ്റോടെ നൂറുൽ ഹുദാ മദ്റസ കൊടിയമ്മഓവർ ഓൾ ചാമ്പ്യന്മാരായി. 

തുടക്കം മുതൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ നൂറുൽ ഹുദാ  ഒരു വേളയിലും പിറകോട്ട്  പോകാതെ ഏകപക്ഷീയമായ മുന്നേറ്റത്തിൽ വിജയകരിടം ചൂടുകയായിരുന്നു.

276 പോയിൻ്റോടെ  ഇസ്സത്തുൽ ഇസ്ലാം കളത്തൂർ റണ്ണറപ്പായി. 275 പോയിൻ്റ് നേടി നുസ്രത്തുൽ ഇസ്‌ലാം ബംബ്രാണ സെക്കന്റ്‌ റണ്ണർറപ്പും സ്വന്തമാക്കി. 

സമാപന സമ്മേളനം സയ്യിദ്  സൈഫുള്ളാഹ് തങ്ങൾ ഉദ്യാവർ ഉദ്ഘാടനം ചെയ്തു.  അബൂബക്കർ സാലൂദ് നിസാമി അധ്യക്ഷനായി.കബീർ ഫൈസി പെരിങ്കടി സ്വാഗതം പറഞ്ഞു.

സയ്യിദ് യഹ്‌യ തങ്ങൾ കുമ്പോൽ, മൂസഹാജി കോഹിനൂർ,എ.കെ ആരിഫ്,എ.കെ മുഹമ്മദ്‌,ബി.എ റഹ്‌മാൻ ആരിക്കാടി,ജുനൈദ് ഫൈസി,ബാപ്പു കുട്ടി ഹാജി,സി.എം ഹമീദ് മൂല,മുഹമ്മദ്‌ ഫൈസി,സി.പി മുഹമ്മദ്‌ ദാരിമി,സിദ്ധീഖ് ദാരിമി, അക്ബർ കളത്തൂർ, ഷക്കീൽ അസ്ഹരി, സൈനുദ്ധീൻ അസ്ഹരി തുടങ്ങിയവർ സംസാരിച്ചു.

84 ഇനങ്ങളിലായി 18 മദ്റസകളിലെ ആയിരത്തോളം വിദ്യാർഥികളാണ്  കാലാമേളയിൽ മാറ്റുരയ്ച്ചത്.



No comments