യൂത്ത് മാർച്ച്: മഞ്ചേശ്വരം മണ്ഡലം സ്വാഗതസംഘ രൂപീകരണം ഇന്ന് ഉപ്പളയിൽ.
ഉപ്പള(www.truenewsmalayalam.com) : യൂത്ത് മാർച്ച്, മഞ്ചേശ്വരം മണ്ഡലം സ്വാഗതസംഘ രൂപീകരണം ഇന്ന് ഉപ്പളയിൽ.
"വിദ്വേഷത്തിനെതിരെ,ദുർഭരണത്തിനെതിരെ" സംസഥാന മുസ്ലിം യൂത്ത് കമ്മിറ്റി കോഴിക്കോട് വെച്ച് നടത്തുന്ന മഹാറാലിയുടെ പ്രചരണാർത്ഥം മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് ഉപ്പളയിൽ നടക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ് ബിഎം മുസ്തഫയും ജനറൽ സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളിയും അറിയിച്ചു.
വൈകീട്ട് 6:30ന് ഉപ്പള സിഎച്ച് സൗധത്തിൽ വച്ചായിരിക്കും പരിപാടി.
യോഗത്തിൽ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ലാ-നിയോജക മണ്ഡലം-പഞ്ചായത്ത് ഭാരവാഹികൾ സംബന്ധിക്കും.
Post a Comment