"ഓർമ്മ മരത്തണലിൽ ഒരിക്കൽ കൂടി'' ഡിസംബർ രണ്ടിന്
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ജിവിഎച്ച്എസ്എസ് 1988-89 ബാച്ച്ലെ പൂർവ്വ വിദ്യാർത്ഥികൾ നീണ്ട 36 വർഷങ്ങൾക് ശേഷം വീണ്ടും വിദ്യാലയ തിരുമുറ്റത്ത് ഒത്തു കുടുകയാണ്. "
"ഓർമ മരത്തണലിൽ ഒരിക്കൽ കൂടി''എന്നപേരിൽ ,ഈവരുന്ന 2023ഡിസംബർ 2 ശനിയാഴ്ച മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് വൈവിധ്യമാർന്ന പരിപാടികളോടെ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ "ലോഗോ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ അബ്ദുൽ ബഷീർ എം എ നിർവഹിച്ചു. സി ഹിദായത്തുള്ള, ഖാദർമാഷ്, ബിഎ മുഹമ്മദ് കുഞ്ഞി, അബ്ക്കോ മുഹമ്മദ്, ലുക്മാൻ അഹമ്മദ്, അബ്ദുള്ള കെപി, ലത്തീഫ് കോട്ട, മുഹമ്മദ് ടിപി, മുഹമ്മദ്‌എംഎ.റഷീദ്, എന്നിവർ സംബന്ധിച്ചു.
Post a Comment