JHL

JHL

നിർമ്മാണ മേഖലയിൽ പ്രതിസന്ധി; കുമ്പള കെഎസ്ഇബിയിൽ സർവിസ് വയറിന്റെ ക്ഷാമം, പുതിയ കണക്ഷന് കാത്തിരിപ്പ് നീളുന്നു


കുമ്പള(www.truenewsmalayalam.com) : കുമ്പള വൈദ്യുതി സെക്ഷൻ ഓഫിസിൽ സർവീസ് വയറിൻ്റെ ക്ഷാമം മൂലം നിർമ്മാണ മേഖലയിൽ പ്രതിസന്ധി. പുതിയ കണക്ഷൻ ലഭിക്കാൻ അപേക്ഷ നൽകി മാസങ്ങളോളമായി കാത്തിരിക്കുകയാണ്ഉപഭോക്താക്കൾ.

 നിർമ്മാണാ വശ്യങ്ങൾക്ക് പുതിയ വൈദ്യുതി കണക്ഷന് വേണ്ടി അപേക്ഷ നൽകിയവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.

വീട് നിർമ്മാണവും, മറ്റു കൺസ്ട്രക്ഷൻ വർക്കുകളെല്ലാം വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ മുടങ്ങികിടക്കുകയാണ്.

  സെക്ഷൻ ഓഫീസിൽ എപ്പോൾ സർവീസ് വയറുകൾ എത്തുമെന്നോ, കണക്ഷൻ എപ്പോൾ നൽകാനാകുമെന്നോ   ഓഫീസ് അധികൃതർക്ക് ഒരു വ്യക്തതയുമില്ല.

ഇനിയും കാത്തിരിപ്പ് നീളുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. ഇതുമൂലം നിർമ്മാണ മേഖലയിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടും നേരിടുന്നതായി ഉപഭോക്താക്കൾ പറയുന്നു.

 വൈദ്യുതി പ്രതിസന്ധി നിർമ്മാണ മേഖലയിലെ തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. ജോലിയില്ലാത്ത അവസ്ഥയാണ് തൊഴിലാളികൾക്ക്.

 കുമ്പള സെക്ഷൻ വൈദ്യുതി ഓഫീസിലെ വൈദ്യുതി പ്രതിസന്ധിക്ക് യുദ്ധ കാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.



No comments