JHL

JHL

കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര ബ്രഹ്മ കലശോത്സവം; എം.എൽ.എ വിളിച്ചു ചേർത്ത യോഗം മാനവ മൈത്രിയുടെ സന്ദേശമായി.


കുമ്പള(www.truenewsmalayalam.com) : 2024 ഫെബ്രുവരി 16 മുതൽ 29 വരെ കുമ്പള കണിപുര ശ്രീ ഗോപാല കൃഷണ ക്ഷേത്രത്തിൽ നടക്കുന്ന ബ്രഹ്മകലശ മഹോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജന പ്രതിനിധികൾ, പോലീസ്,ആരോഗ്യം, റവന്യൂ, പൊതുമരാമത്ത്, കെ എസ്ഇബി, ആർടിഒ, വിദ്യാഭ്യാസം,കെഎസ്ടി പി,വാട്ടർ അതോറിറ്റി,യൂ എൽസിസി,തുടങ്ങിയ വകുപ്പ് ഉദോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ക്ഷേത, ബ്രഹ്മകലശ, ജീർണ്ണോദ്ധാരണ കമ്മിറ്റി ഭാരവാഹികൾ, വ്യാപാരി വ്യവസായി, ഹോട്ടൽ റസ്റ്റോറന്റ് പ്രതിനിധികൾ, തുടങ്ങിയവരുടെ യോഗം എകെഎം അഷ്‌റഫ് എംഎൽയുടെ അധ്യക്ഷതയിൽ കുമ്പള ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്നു.

 പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് യൂപി താഹിറാ-യൂസഫ് സ്വാഗതം പറഞ്ഞു. 35 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ലക്ഷങ്ങൾ സംഗമിക്കുന്ന ബ്രഹ്മകലശ മഹോത്സവം  കുമ്പളയുടെയുടെയും, തുളുനാടിന്റെയും ഉത്സവമായി കണ്ടുകൊണ്ട് ആവശ്യമായ മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും വിലയിരുത്താൻ വേണ്ടിയാണ് എംഎൽ എ യോഗം വിളിച്ചു കൂട്ടിയത്. 

സപ്തഭാഷാ സംഗമഭൂമിയും, സാംസ്കാരിക വൈവിധ്യങ്ങളുടെയും, മാനവ മൈത്രിയുടെയും  ഹൃദയ ഭൂമിയുമായ  കുമ്പളയിൽ ബ്രഹ്മകലശ മഹോത്സവം  നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ  എകെഎം അഷ്‌റഫ് എംഎൽഎ മുൻകൈയെടുത്ത് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയെയും, എല്ലാ ഉദ്യോഗസ്ഥരെയും, സഹകരിപ്പിച്ചു ചേർന്ന യോഗം മാനവ മൈത്രി യുടെ സന്ദേശമായി മാറി.


ബ്രഹ്മ കലശോത്സവത്തിന് പ്രധാനമായും ചെയ്യേണ്ട സൗകര്യങ്ങളെ കുറിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും,മറ്റു പ്രതിനിധികളും സംസാരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സബൂറ എം, ബിഎ റഹ്‌മാൻ ആരിക്കാടി, കുമ്പള സർക്കിൾ ഇനിസ്‌പെക്ടർ അനൂപ് കുമാർ,കണിപുര ക്ഷേത്ര എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ സുനിൽ രാമന്തളി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമ ഷെട്ടി,പഞ്ചായത്ത് അംഗങ്ങളായ യൂസഫ് ഉളുവാർ,വിദ്യ പൈ, പ്രേമാവതി,വിവേകാനന്ദ ഷെട്ടി, രവിരാജ്, ശോഭ, പുഷ്പലത ഷെട്ടി,പ്രേമലത, ക്ഷേത്ര,ജീർണ്ണോദ്ധാരണ, ബ്രഹ്മകലശ മഹോത്സവ ഭാരവാഹികളായ രഗു നാഥ പൈ,മഞ്ചുനാഥ ആൾവ,വിക്രം പൈ,സുധാകർ കാമത്ത്,വിവിധ വകുപ്പുകളെ പ്രധിനിധീകരിച്ചു ശോഭീന്ദ്രൻ കെ രാഘവൻ,അശ്വിൻ,മുരളീധരൻ കെ,ഡോ: ദിവാകർ റായ്,കെപി സുനിൽ കുമാർ,ആദർശ്,രതീഷ്,ശ്രീനിവാസൻ,രാഘവൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി എകെ ആരിഫ്,ലോകനാഥ ഷെട്ടി, സുജിത്ത് റായ്,രമേശ് പി,അഹ്മദ് അലി കുമ്പള,വ്യാപാരി വ്യവസായി ഹോട്ടൽ റസ്റ്റോറന്റ് പ്രതിനിധികളായി സത്താർ ആരിക്കാടി,രാജേഷ്, കെസി മോഹന,മമ്മു മുബാറക്, മറ്റു പ്രതിനിധികളായി സുന്ദര ആരിക്കാടി,ജയപ്കാശ്, രമേശ് ഭട്ട്,കൃഷ്ണ കുമ്പള, രാമ കാർളെ തുടങ്ങിയവർ സംബന്ധിച്ചു.

അശോകൻ നന്ദി പറഞ്ഞു.


No comments