പ്രകൃതിചികിത്സ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കാസറഗോഡ് മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്യാം സുന്ദർ സ്വാഗതവും മുനിസിപ്പൽ ചെയർമാൻ അഡ്വ. ശ്രീ. വി. എം. മുനീർ ഉൽഘാടനവും നിർവഹിച്ചു.
ജില്ലാ ഹോമിയോപ്പതി ഡി.എം.ഒ ഡോ. രേഷ്മ, നാഷണൽ ആയുഷ് മിഷൻ ഡി. പി. എം. ഡോ. ഭാഗ്യലക്ഷ്മി, മുനിസിപ്പൽ കൗൺസിലർ ശ്രീ. പി. രമേഷ് എന്നിവർ ആശംസ അറിയിച്ചു.
ആധുനിക കാലത്ത് ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളെ പ്രകൃതി ചികിത്സ രീതികളിലൂടെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ ആസ്പദമാക്കി യോഗ - പ്രകൃതി ചികിത്സ മെഡിക്കൽ ഓഫീസർ ഡോ. പ്രതിഭ വിഷയാവതരണവും യോഗ - പ്രകൃതി ചികിത്സ മെഡിക്കൽ പ്രാക്ടീഷണർ ഡോ.റോഷിത ക്ലാസും എടുത്തു.
കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ - പ്രകൃതി ചികിത്സ മെഡിക്കൽ ഓഫീസർ ഡോ. സിനു കുര്യാക്കോസ് നന്ദി പറഞ്ഞു.
Post a Comment