JHL

JHL

ജാതി സെൻസസ്; വെൽഫെയർ പാർട്ടി സംവരണ പ്രക്ഷോഭ പ്രഖ്യാപനം വ്യാഴാഴ്ച കാഞ്ഞങ്ങാട്ട്


കാസർഗോഡ്(www.truenewsmalayalam.com)  : കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി നവംബർ ഡിസംബർ മാസങ്ങളിലായിനടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ പ്രഖ്യാപന റാലിയും സമ്മേളനവും നവംബർ 16 വ്യാഴാഴ്ച കാഞ്ഞങ്ങാട് നടക്കും.
 വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി ഉദ്ഘാടനം ചെയ്യും. 

സംസ്ഥാന നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ, ജബീന ഇർഷാദ്, സജീദ് ഖാലിദ്, ഷംസീർ ഇബ്രാഹിം, മുഹമ്മദ് വടക്കേക്കര തുടങ്ങിയ നേതാക്കൾ സംബന്ധിക്കും. 
വൈകുന്നേരം 4 മണിക്ക് റാലി 
മുനിസിപ്പൽ ടൗൺ ഹാൾ പരിസരത്ത് നിന്ന് ആരംഭിക്കും. 5 മണിക്ക് പൊതുസംനേളനം നടക്കും. 

സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കൽ അടക്കമുള്ള ശക്തമായ സമര പരിപാടികളാണ് രണ്ട് മാസക്കാലം നീണ്ട് നിൽക്കുന്ന പരിപാടികളിൽ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ്മുഹമ്മദ് വടക്കേക്കര പത്രക്കുറിപ്പിൽ അറിയിച്ചു.

No comments