JHL

JHL

കുമ്പള ഉപജില്ലാ കലോത്സവം; പേരാൽ എൽപി സ്കൂൾ ഏറ്റെടുത്തത് വലിയ ദൗത്യം, നാട്ടുകാരുടെ സൗഹാർദ്ധന്തരീക്ഷം വിജയത്തിലെത്തിച്ചു-എകെഎം അഷ്‌റഫ്‌ എംഎൽഎ.


പേരാൽ(കുമ്പള)(www.truenewsmalayalam.com) : ഗ്രാമീണ സൗന്ദര്യവും, മതസൗഹാർദ്ദവും വാഴുന്ന പേരാലിൽ സബ് ജില്ലാ കലോത്സവം ഏറ്റെടുത്ത് നടത്താൻ താല്പര്യമെടുത്ത എൽപി സ്കൂൾ പിടിഎയുടെ  വലിയ ദൗത്യവും, ഇത് വിജയിപ്പിച്ചെടുക്കാൻ നാട്ടുകാർ കാണിച്ച സൗഹാർദാ ന്തരീക്ഷവും, പ്രയത്നവും അഭിനന്ദനാ ർഹമാണെന്ന്  മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് അഭിപ്രായപ്പെട്ടു. കലോത്സവത്തിന്റെ മൂന്നാം നാൾ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. കുമ്പള എഇഒ ശശിധര എം കലോത്സവ വിഷയാവതരണം നടത്തി. സംഘാടകസമിതി ജനറൽ കൺവീനർ ശ്രീഹർഷ എംപി സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ എൻമകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര, കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹ്മാൻ ആരിക്കാടി, ചെയർപേഴ്സൺമാരായ സബൂറ, ആയിഷത്തു നസീമ, വാർഡ് മെമ്പർ താഹിറ ഷംസീർ, ജയദേവ കണിഗെ, വിഷ്ണുപാലൻ, പിടിഎ പ്രസിഡണ്ട് മുഹമ്മദ്  ബിഎ പേരാൽ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ടിഎം ശുഹൈബ്, അബൂബക്കർ ലാൻഡ്മാർക്ക്, മൊഗ്രാൽ പിടിഎ പ്രസിഡണ്ട് എഎം സിദ്ധീഖ് റഹ്മാൻ, റിയാസ് മൊഗ്രാൽ, എംജിഎ റഹ്മാൻ, ഫസൽ പേരാൽ, എംപി മൊയ്തീൻ, കൃഷ്ണ പേരാൽ, അർജുൻ പേരാൽ, ഹാരിസ് പേരാൽ, അബ്ദുൽ റഹ്മാൻ പേരാൽ, വിജയകുമാർ എന്നിവർ സംബന്ധിച്ചു. മുഹമ്മദ് ശിഹാബ് എ നന്ദി പറഞ്ഞു.


No comments