വികസനം ഔദാര്യമല്ല, അത് ജനങ്ങളുടെ അവകാശമാണ്; അഷ്റഫ് ബഡാജെ
കുമ്പള(www.truenewsmalayalam.com) : വികസന കാര്യത്തിൽ നൂറ്റാണ്ടുകളായി നിരന്തരം അവഗണന നേരിടുന്ന കുമ്പള റെയിൽവേ സ്റ്റേഷൻ വിഷയത്തിൽ എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉൽഘാടനം ചെയ്തു സംസാരിക്കുകയിരുന്നു പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ.
റിസർവേഷൻ കൗണ്ടർ സ്ഥപിക്കാനും,ദീർഘ ദൂര ട്രൈനുകൾക്കു സ്റ്റോപ്പ് അനുവദിക്കാനും, മേൽക്കൂരയും, വിശ്രമമുറിയും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാനും കാലങ്ങളായിട്ടുള്ള പ്രദേശവാസികളുടെ മുറവിളിയാണ്.ഒപ്പ് ഷേഖരണത്തിലും ധർണ്ണയിലും യാത്രക്കാരും, വിദ്യാർത്ഥികളുടെയും പൊതുജന പങ്കാളിത്തവും കൊണ്ടു ശ്രദ്ധേയമായി.
എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് സെക്രട്ടറി മുസമ്മിൽ പെർവാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ അധ്യക്ഷത വഹിച്ചു.മഞ്ചേശ്വരം ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസംഘടി,മണ്ഡലം സെക്രട്ടറി ഷെരീഫ് പാവൂർ, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി, ധർണ്ണയ്ക്ക് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. അഷ്‌റഫ് അസ്ഹരി നന്ദിയും അറിയിച്ചു.
Post a Comment