വൻകിടക്കാരുടെ കുടിശിക പിരിച്ചെടുക്കാതെ സാധാരണക്കാരെ കൊള്ളയടിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം; -അഡ്വ.സുബ്ബയ്യ റൈ
കുമ്പള(www.truenewsmalayalam.com) : വില കയറ്റം കൊണ്ടും, സർക്കാറിന്റെ ധൂർത്ത് കൊണ്ടും നട്ടെല്ലൊടിഞ്ഞ കേരളീയ ജനതയ്ക്ക് മറ്റൊരു ഷോക്കാണ് വൈദ്യുതി ചാർജ് വർദ്ധനവിലൂടെ സർക്കാർ നൽകിയിരിക്കുന്നതെ ന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സുബ്ബയ്യറൈ കുറ്റപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുമ്പള കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൻകിടക്കാരുടെ കുടിശിക പിരിച്ചെടുക്കാൻ ഭയക്കുന്ന കെഎസ്ഇബിയും, സർക്കാറും ജനങ്ങൾക്ക് അധികഭാരം അടിച്ചേൽപ്പിച്ച് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. ദൂർ ത്തിനും, കൊള്ളയ്ക്കുമെതിരെ വൻ പ്രക്ഷോഭമാണ് ഇടതുമുന്നണി സർക്കാർ നേരിടാൻ പോകുന്നതെന്ന് സുബ്ബയ്യർ മുന്നറിയിപ്പ് നൽകി.
ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി കെ നീലകണ്ഠൻ മുഖ്യാതിഥിയായി സംബന്ധിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലോക്നാഥ് ഷെട്ടി അധ്യക്ഷത വഹിച്ചു. സോമപ്പ സ്വാഗതം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ഹർഷാദ് വൊർക്കാടി, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഗണേഷ് ഭണ്ഡാരി, മുൻ ബ്ലോക്ക് പ്രസിഡണ്ട് ലക്ഷ്മണപ്രഭു, യുസുഫ് ബമ്പ്രാണ,ഷാനിത് കയ്യുംകൂടൽ,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജുനൈദ് ഉറുമി, ബാബു മംഗൽപാടി, രവിരാജ് തുമ്മ,സലീം പുത്തിഗെ, വസന്ത ആരിക്കാടി, ഡോൾഫിൻ ഡിസൂസ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. രവി മാസ്റ്റർ നന്ദി പറഞ്ഞു.
Post a Comment