ചന്ദ്രഗിരി പുഴയിലേക്ക് ചാടിയത് ഉളിയത്തടുക്ക സ്വദേശി ; തിരച്ചിൽ ഊർജിതം
കാസറഗോഡ് : വെള്ളിയാഴ്ച രാവിലെ ചന്ദ്രഗിരി പുഴയിലേക്ക് ചാടിയത് ഉളിയത്തടുക്ക സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ഉളിയത്തടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൈനാർ (46) ആണ് പുഴയിൽ നിന്ന് ചാടിയതായി സംശയിക്കുന്നത്. ആളുകള്‍ നോക്കി നില്‍ക്കെ ഹോണ്ട കാറിലെത്തിയ വ്യാപാരിയായ യുവാവ് ആണ് സുഹൃത്തിന് സന്ദേശമയച്ച ശേഷം പാലത്തിൽ നിന്ന് താഴോട്ട് ചാടിയത്.വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും എത്തി കാണാതായ യുവാവിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
Post a Comment