JHL

JHL

നിർമ്മാണത്തൊഴിലാളിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

 


കാസര്‍കോട്(www.truenewsmalayalam.com) : നിർമ്മാണത്തൊഴിലാളിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.  ബേഡകം വാവടുക്ക സ്വദേശി എച്ച്. കുഞ്ഞിരാമനെ(52)യാണ്  വാവടുക്കം പുഴയിലെ പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

  സി.പി.ഐ വാവടുക്കം ബ്രാഞ്ചംഗവും നിര്‍മ്മാണ തൊഴിലാളിയുമായിരുന്ന കുഞ്ഞിരാമനെ വെള്ളിയാഴ്ച മുതല്‍ കാണ്‍മാനില്ലായിരുന്നു, തുടര്‍ന്ന് ബന്ധുക്കള്‍ ബേഡകം പൊലീസില്‍ പരാതി നല്‍കി.

 നാട്ടുകാരും ബന്ധുക്കളും പോലീസും അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടെ ഞായറാഴ്ചയോടെയാണ് മൃദദേഹം കണ്ടെത്തിയത്. മഴയെ തുടര്‍ന്നു പുഴയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നപ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതായിരിക്കാമെന്ന് കരുതുന്നു.

 പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.

 ഭാര്യ: സുനിത. മക്കള്‍: ജ്യോതിക, ജ്യോതിഷ, ജ്യോതിമ, ജ്യോതില്ല്യ.



No comments