JHL

JHL

മഞ്ചേശ്വരത്ത് അതിഥി തൊഴിലാളികൾക്ക് ദന്താരോഗ്യ ക്യാമ്പ് നടത്തി.


മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം ബ്ലോക്ക്‌ ഹെൽത്ത്‌ സെന്റർ നാഷണൽ ഹെൽത്ത്‌ മിഷൻ  മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്‌ എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ  നാഷണൽ ഓറൽ ഹെൽത്ത് പ്രോഗ്രാമുമായി  ബന്ധപ്പെട്ട്  കുഞ്ചത്തൂർ പദവിൽ അതിഥി തൊഴിലാളികൾക്ക്   ദന്തരോഗ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.
നൂറിലധികം അതിഥി തൊഴിലാളികൾ പങ്കെടുത്തു. 

മഞ്ചേശ്വരം ബി എഫ് എച് സി മെഡിക്കൽ ഓഫീസർ ഡോ : പ്രഭാകര എം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രാജേഷ് അധ്യക്ഷത വഹിച്ചു.

ഡോ.പ്രവീൺ ജോടല്ലി, ഡോ. അപർണ കെ എസ്, ഡോ സന്ദീപ് കെ എം എന്നിവർ രോഗികളെ ദന്തപരിശോധന നടത്തുകയും, ആവശ്യമായവർക്ക് ചികിത്സ നടത്തുകയും ചെയ്തു.

 ദന്താരോഗ്യ പരിപാലനത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ജൂനിയർ ഹെൽത്ത്‌ ഇൻപെക്ടർമാരായ പ്രമിൻ ടി എസ്, അഖിൽ കെ,വിപിൻ രാജ്, പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌ അനുഷ എ സംബന്ധിച്ചു.


No comments