സംഗീത സാമ്രാട്ട് ഉസ്താത് ഹസ്സൻ ഭായി, തബലിസ്റ്റ് മുരളി, യുവ ഗായിക ഐഷാ ഇബ്രാഹിം മഞ്ചേശ്വരം എന്നിവർക്ക് ഇശൽ ഗ്രാമം ആദരവ് ഒരുക്കുന്നു
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ അൽ അമീൻ ദഫ് കോൽക്കളി സംഘത്തിന്റെ 35-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ മാസം 24ന് വെള്ളിയാഴ്ച മൊഗ്രാലിൽ സംഘടിപ്പിക്കുന്ന "തനിമ-23'' കലാവിരുന്നിൽ ജില്ലയിലെ സംഗീത സാമ്രാട്ട് ഉസ്താദ് ഹസ്സൻ ഭായ്, തബലിസ്റ്റ് മുരളി,യുവ ഗായിക അയിഷാ ഇബ്രാഹിം മഞ്ചേശ്വരം എന്നിവരെ ആദരിക്കും.
ഇശൽ ഗ്രാമത്തിലെ കലാവേദികളിലെ ബാലതാരങ്ങളായ മാസ്റ്റർ മുഹമ്മദ് മിഷാഹിൽ, മാസ്റ്റർ അബ്ദുൽ ശമ്മാസ്, മാസ്റ്റർ സീതി മിഹാദ് എന്നിവരെ അനുമോദിക്കും.
മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മർഹൂം: പിബി അബ്ദുൽ റസാഖ് പവലിയനിൽ വൈകുന്നേരം 6. 30നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങിൽ ഗായകനും, കളരി-കോൽക്കളി- പരിചമുട്ട് ഗുരുക്കളുമായ നസീർ കൊയിലാണ്ടി,സിറാജ് വടകര എന്നിവരും സംബന്ധിക്കും.
പരിപാടി വിജയിപ്പിക്കണമെന്ന് കലാകാരനും,അൽ അമീൻ ദഫ് കോൽക്കളി സംഘം ചെയർമാനുമായ എസ്കെ ഇക്ബാൽ അഭ്യർത്ഥിച്ചു.
Post a Comment