JHL

JHL

കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പത്തു വയസ്സുകാരിയെ ലിഫ്റ്റിൽ കയറ്റി പീഡിപ്പിച്ച സംഭവം; ബദിയടുക്ക സ്വദേശി പിടിയിൽ


കുമ്പള(www.truenewsmalayalam.com) : കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പത്തു വയസ്സുകാരിയെ ലിഫ്റ്റിൽ കയറ്റി പീഡിപ്പിച്ച സംഭവം, ബദിയടുക്ക സ്വദേശി പിടിയിൽ.

 ബദിയഡുക്ക പെർഡാല സ്വദേശി മുഹമ്മദിനെ (51) യാണ് ഇൻസ്പെക്ടർ ഇം അനൂപിൻറെയും എസ്.ഐ വി.കെ. അനീഷിന്റെയും നേതൃത്വത്തിലുള്ള സംഘം ഇന്നു വൈകീട്ടോടെ പിടികൂടിയത്.  ആശുപത്രിയിലെ സി.സി. ക്യാമറ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായകരമായത്.

 മാതാവുമൊത്ത് ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി, മാതാവ് ഡോക്ടറെ കണ്ടു മരുന്നു വാങ്ങാൻ പോയപ്പോഴായിരുന്നു മുഹമ്മദ് പെൺകുട്ടിയെ ലീഫ്ട് കാണിക്കാമെന്നും പറഞ്ഞ് കൂട്ടിക്കൊണ്ടു പോയത്.തുടർന്ന് ലിഫ്ടിൽ വച്ചു പീഡിപ്പിക്കുകയായിരുന്നു.

 മരുന്നു വാങ്ങി തിരിച്ചെത്തിയ മാത്രാവ് മകളെ കാണാതെ അന്വേഷിക്കുകയും, ലിഫ്ടിനടുത്തു പരിഭ്രമിച്ചതിൽക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. പിന്നീട് കുട്ടി സംഭവങ്ങൾ വിവരിക്കുകയും മാതാവ് ഉടൻ തന്നെ കുട്ടിയുമായി സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.


No comments