JHL

JHL

കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി സീതാംഗോളി സ്വദേശികളായ രണ്ടു പേർ പിടിയിൽ.

 


കാസർകോട്(www.truenewsmalayalam.com)  : കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി സീതാംഗോളി സ്വദേശികളായ രണ്ടു പേർ പിടിയിൽ.  ഹനീഫ (40), ഫൈസൽ ( 38) എന്നിവരാണ് ഒരു കിലോ കഞ്ചാവുമായി എക്സൈസ് എൻഫോഴ്‌സ്മെന്റ്  ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്.

വാഹനമടക്കം കഞ്ചാവ്   കസ്റ്റഡിയിൽ എടുത്ത് എൻ.ഡി.പി. എസ് കേസെടുത്തു. ഒന്നാം പ്രതി ഹനീഫ നേരത്തെ  2 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ്, രണ്ടാം പ്രതി ഫൈസൽ കാപ്പ കുറ്റവാളിയായി ജയിലിൽ കിടന്നിരുന്നു. മയക്ക് മരുന്ന് കേസുകൾ ഉൾപ്പെടെ  എട്ടോളം കേസുകളിൽ പ്രതിയാണ്.

 എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.എ ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ്  കഞ്ചാവ് പിടികൂടിയത്. 

പ്രിവന്റീവ് ഓഫീസർമാരായ മുരളി കെ വി, സാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ   പ്രജിത്ത് കെ ആർ,  നസറുദ്ദീൻ എ കെ, ഷിജിത്ത് വി വി, പ്രി ഷി പി എസ്, നിഖിൽ പവിത്രൻ വനിത സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രിയ, എം വി എക്സൈസ് ഡ്രൈവർമാരായ ക്രിസ്റ്റീൻ. പി. എ ,വിജയൻ പി എസ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.



No comments