വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കണം;-പിഡിപി
ഉപ്പള(www.truenewsmalayalam.com) : നിത്യോപക സാധനങ്ങളുടെ വില വർദ്ധിച്ച്ജനങ്ങൾ പൊരുതി മുട്ടിനിൽക്കുന്ന ഈ സന്ദർഭത്തിൽ വൈദ്യുതി ചാർജും കൂട്ടി ജനങ്ങളെ ഷോക്കടിപ്പിക്കുന്നതിൽ നിന്നും സർക്കാർ പിന്മാറണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം കൗൺസിലി യോഗം സർക്കാരിനോട് ആവശ്യപെട്ടു.
സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും സാധാരണക്കാർക്ക് പ്രയാസം സൃഷ്ടിക്കുമെന്നും യോഗം ആവശ്യപ്പെട്ടു.
ഡിസംബര് ആദ്യവാരം മലപ്പുറത്ത് വച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡണ്ട് മൂസ അടുക്ക അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം ബഷീർ മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന കൗൻസിൽ അംഗങ്ങളായഅബ്ദുൽ റഹ്മാൻ പുത്തിക ഇബ്രാഹിം തോക്ക കെ പി മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
അബ്ദുൽ സലാം ഉദ്യവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, മണ്ഡലം സെക്രടറി ഉസ്താദ് എം എ കളത്തൂർ സ്വാഗതവും, ഇബ്രാഹിം ഹൊസംഘടി നന്ദിയും പറഞ്ഞു.
Post a Comment