JHL

JHL

ചന്ദ്രഗിരി സഹോദയ സ്കൂൾ കോംപ്ലക്സ് ജില്ല അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ എം.പി ഇൻറർനാഷണൽ സ്കൂൾ ചാമ്പ്യന്മാർ

പെരിയെടുക്ക(www.truenewsmalayalam.com) : നവംബർ 28,29 തീയതികളിൽ എം.പി ഇൻറർനാഷണൽ സ്കൂൾ പെരിയടിക്കയിൽ വെച്ച് നടന്ന ചന്ദ്രഗിരി സഹോദയ സ്കൂൾ കോംപ്ലക്സ്  ജില്ല അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 228 പോയിൻറ് നേടിക്കൊണ്ട്  ആതിഥേയരായ എം.പി ഇൻറർനാഷണൽ സ്കൂൾ  കാസർഗോഡ് ഓവറോൾ ചാമ്പ്യൻമാരായി. 

152 പോയിന്റോടെ അപ്സര പബ്ലിക് സ്കൂൾ  രണ്ടാം സ്ഥാനത്തെത്തി. 142 പോയിന്റുള്ള ചൈതന്യ വിദ്യാലയ  മൂന്നാം സ്ഥാനം നേടി.

  എംപി ഇൻറർനാഷണൽ സ്കൂളിലെ മുഹമ്മദ് നഷ്വാന് (അണ്ടർ 10 ബോയ്സ്),അബ്ദു സമീഹ് (അണ്ടർ 12 ബോയ്സ്), ആമില്‍ ഷറഫുദ്ദീൻ(അണ്ടർ 14 ബോയ്സ്), അംന ഹലീമ(അണ്ടർ 16 ഗേൾസ്) മുഹമ്മദ് ലസീം(അണ്ടർ 19 ബോയ്സ്), സുഹൈൽ(അണ്ടർ 19ബോയ്സ്), ആയിഷ (അണ്ടർ 19 ഗേൾസ്) എന്നിവർ വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത ചാമ്പ്യൻമാരായി.

 എംപി ഇൻറർനാഷണൽ സ്കൂൾ ചെയർമാൻ ഡോ. എം.എ മുഹമ്മദ് ഷാഫി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.


No comments