കാസർഗോഡ് ടൗണിൽ മതിലിടിഞ്ഞു വീണ് കർണാടക സ്വദേശികളായ രണ്ടു പേർ മരിച്ചു
കാസർഗോഡ്(www.truenewsmalayalam.com) : കാസർഗോഡ് ടൗണിൽ മതിലിടിഞ്ഞു വീണ് കർണാടക സ്വദേശികളായ രണ്ടു പേർ മരിച്ചു.
ചിക്കമംഗളൂർ സ്വദേശി ഭാസ്യ (40), കൊപ്പൽ സ്വദേശി ലക്ഷ്മണപ്പ (43) എന്നിവരാണ് ഇന്നു വൈകീട്ടോടെയുണ്ടായ അപകടത്തിൽ മരിച്ചത്.
കാസർഗോഡ് മത്സ്യമാർക്കറ്റിനടുത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു കുഴിയെടുത്തുകൊണ്ടിരിക്കെയാണ് അപകടം.
മൃതദേഹങ്ങൾ ജനറൽ ആശുപതി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment