JHL

JHL

മഞ്ജുനാഥ ആൾവയ്ക്ക് ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്നേഹാദരവ് നൽകി.


ദുബൈ(www.truenewsmalayalam.com) : യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം ജനറൽ കൺവീനറും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ മഞ്ജുനാഥ ആൾവയ്ക്ക് ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്നേഹാദരവ് നൽകി.

 മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് സംബന്ധിച്ച യോഗം ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ ഉത്ഘാടനം ചെയ്തു. ആക്ടിങ് ജനറൽ സെക്രട്ടറി മുനീർ ബേരിക്ക സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് മൻസൂർ മർത്യാ അദ്യക്ഷത വഹിച്ച യോഗത്തിന് ട്രഷറർ ഇബ്രാഹിം ബേരിക്ക നന്ദിയും പറഞ്ഞു.

ഹൃസ്വാ സന്ദർശത്തിന് ദുബൈയിലെത്തിയ മഞ്ചേശ്വരം മണ്ഡലം മുൻ എം.എൽ.എ മാരായ ചെർക്കളം അബ്ദുല്ല, പി.ബി അബ്ദുൽ റസാഖ്, എം.സി കമറുദ്ധീൻ എന്നിവരുടെ പേർസണൽ സ്റ്റാഫ് ആയിരുന്ന അഹ്മദ് മാഷിനെയും ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു.

 അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ഹാജി പൈവളികെ, ഗഫൂർ എരിയാൽ, മുജീബ് കമ്പാർ, നൗഷാദ് കിങ്‌സ്, മഹ്മൂദ് ഹാജി പൈവളികെ, അഷ്‌റഫ് പാവൂർ, സുബൈർ കുബണൂർ, അഷ്‌റഫ് ബായാർ, സലാം പടലട്ക, സൈഫുദ്ദിൻ മൊഗ്രാൽ, യൂസഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാൻ തലക്കള, മൊയ്‌ദീൻ ബാവ, ജബ്ബാർ ബൈദല, അഷ്‌റഫ് ഷേണി, ശാക്കിർ ബായാർ, റസാഖ് ബന്തിയോട്, ഫൈസൽ കടമ്പാർ, ഇബ്രാഹിം നൽക്ക, ശിഹാബ് പേരാൽ, മുഹമ്മദ് കുഞ്ഞി ഉളുവാർ, അബ്ദുല്ല പുതിയൊത്ത്, ജമാൽ ഉപ്പള ഗേറ്റ്, ഇദ്‌രീസ് അയ്യൂർ, അസിസ് അംഗഡിമുഗർ, ബഷീർ കണ്ണൂർ, മുനീർ പാൻഡ്യാൽ, മുഹമ്മദ് കളായി, ഹാഷിം ബന്ധസാല, അലി മുട്ടം, ഫാറൂഖ് ഒളിംപിയ, അഷ്‌റഫ് കാപ്പാട് തുടങ്ങിയവർ സംബന്ധിച്ചു.


No comments