JHL

JHL

കുമ്പള റെയിഞ്ച് "മുസാബഖ'' വിളംബര റാലി ഇന്ന് നാലുമണിക്ക് മൊഗ്രാൽ കൊപ്പളത്ത്.

മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ "മുസാബഖ'' ഇസ്ലാമിക കലാസാഹിത്യ മത്സരം 2023 നവംബർ 4,5 തീയതികളിലായി മൊഗ്രാൽ കൊപ്പളം സിറാജുൽ ഉലൂം മദ്രസ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ "കോട്ട ഉസ്താദ് നഗറിൽ'' വെച്ച് നടക്കും.

 നാലിന് (ഇന്ന് ) വൈകുന്നേരം 4 മണിക്ക് വിളമ്പര റാലി സംഘടിപ്പിക്കും. മൊഗ്രാൽ ചളിയങ്കോട് മദ്രസ പരിസരത്തുനിന്ന് ആരംഭിച്ച് കൊപ്പളം സിറാജുൽ ഉലൂം മദ്രസ പരിസരത്ത് സമാപിക്കും. തുടർന്ന് അറബി ഹാജി തങ്ങൾ മഖാം 

പരിസരത്ത് പ്രാർത്ഥന നടത്തും. മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖത്തീബ് റഹ്മത്തുള്ള മദനി നേതൃത്വം നൽകും. തുടർന്ന് മുസാബഖ സ്വാഗതസംഘം ചെയർമാൻ പതാക ഉയർത്തും.

 വൈകുന്നേരം 5.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് സമസ്ത ഉപാധ്യക്ഷൻ യുഎം അബ്ദുൽ റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. മുസാബഖ ജോ: കൺവീനർ സൈനുൽ ആബിദീൻ ഹാളിലി സ്വാഗതം പറയും. കെഎൽ അബ്ദുൽ ഖാദർ അൽഖാസിമി അധ്യക്ഷത വഹിക്കും. മൊഗ്രാലിലെ വിവിധ ജുമാമസ്ജിദ് ഖത്തീബുമാരായ അബ്ദുസ്സലാം വാഫി, ഉമ്മർ ഹുദവി, ജബ്ബാർ അഷ്റഫി, അഷ്റഫ് ഫൈസി ചളിയങ്കോട്, സമസ്ത മുഫത്തിസ് പി അബ്ദുല്ല കുഞ്ഞി ഫൈസി എന്നിവർ സംസാരിക്കും.

 രണ്ടാം ദിവസമായ അഞ്ചിന് രാവിലെ മുസാബഖ റെയ്ഞ്ചിലെ 25 ഓളം വരുന്ന മദ്രസകളിലെ വിദ്യാർത്ഥികൾ അണിനിരക്കുന്ന ഇസ്ലാമിക കലാസാഹിത്യമത്സരങ്ങൾക്ക് തുടക്കമാവും. സമാപന സംഗമം മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് ഉദ്ഘാടനം ചെയ്യും. മൊഗ്രാൽ വലിയ ജുമാ മസ്ജിദ് പ്രസിഡണ്ട്  കെഎം അബ്ദുള്ള അധ്യക്ഷത വഹിക്കും. ഇബ്രാഹിം ഖലീൽ അശാഫി സ്വാഗതം പറയും. സയ്യിദ് ഹംദുള്ളാഹ് തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. വേദിയിൽ വലിയ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ, മദ്രസ അധ്യാപകർ  സംബന്ധിക്കും. വിജയികൾക്ക് റഷീദ് മാസ്റ്റർ വെളിഞ്ചം  സമ്മാനങ്ങൾ വിതരണം ചെയ്യുന്നതോടുകൂടി പരിപാടിക്ക് സമാപനമാ വുമെന്ന് മുസാബഖ സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.


No comments