JHL

JHL

തോട് വൃത്തിയാക്കാത്തതിനാൽ ഏക്കർ കണക്കിന് കൃഷി സ്ഥലം നഷിക്കുന്നു; പരിഹാരം ആവശ്യപെട്ട് എൻ.സി.പി


മഞ്ചേശ്വരം(www.truenewsmalayalam.com)  : മംഗൽപാടി പഞ്ചായത്ത് ഇച്ചിലങ്കോട് വില്ലേജിൽ ഇച്ചിലങ്കോട് തലക്കണ ഗത്തു മുതൽ -കടക്കണ്ട വരെ നീരുറ ഒഴുകി പോകുന്ന തോട്ടിൽ ചെളിയും മണ്ണും നിറഞ് അറ്റകുറ്റപ്പണികൾ നടക്കാത്ത കാടുപിടിച്ചു കിടക്കുന്നത് മൂലം കൃഷി നശിച്ചു കൊണ്ടിരിക്കുകയാണ്.

ഈ പ്രദേശത്തുകൂടി ഒഴുകിപോകുന്നു ആറ് മീറ്റർ വീതിയിലും അഞ്ച് മീറ്റർ ആഴം രണ്ടര കിലോമീറ്റർ നീളമുള്ള പ്രസ്തുത തോട്ടിൽ മഴക്കാലത്ത് നിറഞ്ഞൊഴുകി ചെറിയ പുഴയിലും അടുത്തുള്ള ജലാശയങ്ങളെയും സമ്പുഷ്ടമാക്കുന്നു.

 സമീപത്ത് താമസിക്കുന്ന കർഷകരുടെ ഏകദേശം 350 ഏക്കർ സ്ഥലം കൃഷി ചെയ്തിരുന്നത് ഈ തോട്ടി ലുടെ ഒഴുകി പോകുന്ന  വെള്ളം കൊണ്ടാണ് എന്നാൽ കുറച്ച് വർഷങ്ങളായി തോട്ടിലുള്ള മണ്ണ് മാറ്റാത്തതിനാൽ ചെളിയും മണ്ണും അടുത്ത പാടങ്ങളിലേക്ക് വ്യാപിച്ഛ് കൃഷിനശിച്ചുകൊണ്ടിരിക്കുകയാണ്.

 ഇവ നീക്കം ചെയ്ത് സ്ഥലം കൃഷിക്ക് ഉപയോഗമാക്കിതീർക്കാൻ   വേണ്ടി നിരവധി തവണ സ്ഥലം പഞ്ചായത്ത് പ്രസിഡന്റിന്നും മംഗൽപാടി കൃഷിവകുപ്പ് അധികൃതർക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയെങ്കിലും  പരിഹാരമുണ്ടായില്ല.

ഈ ജലസ്രോതസ്സ് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധം മരച്ചില്ലകളും കാടുകളും വെട്ടിമാറ്റി ചെളിയും മണ്ണും നീക്കം ചെയ്ത് കൃഷിക്ക് ഉപകാരപ്രദമായ രീതിയിൽ സംവിധാനം ഒരുക്കണമെന്ന് എൻ സി പി മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റി ബഹു കൃഷിവകുപ്പ് മന്ത്രിക്ക്‌  നൽകിയ നിവേദനത്തിലുട ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ മെഹ്മൂദ് കൈകമ്പ ട്രഷറർ ആൽവായ് ഷെട്ടി,  അബ്ദുൽ റഹിമാൻ ഹാജി, സിദ്ദിഖ് കൈകമ്പ, ബദറുദ്ധിൻ, ഇബ്രാഹിം ഹാജി, തുടങ്ങിയവർ സംസാരിച്ചു മുഹമ്മദ്‌ ആനബാഗിൽ സ്വാഗതവും സുരേന്ദ്രൻ നന്ദിയും പറഞ്ഞു.


No comments