JHL

JHL

റെയിൽവേ സ്റ്റേഷൻ അവഗണന; എംപി ക്കെതിരെ എസ്.ഡി.പി.ഐ കരിങ്കൊടി പ്രധിഷേധം


മഞ്ചേശ്വരം(www.truenewsmalayalam.com)  :മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനോടുള്ള കാലങ്ങളായുള്ള അവഗണനയും മണ്ഡലത്തിനോടുള്ള വിവേചന മനോഭാവവും തുടരുന്നതിൽ പ്രദിഷേദിച്ചു കൊണ്ടു കാസറഗോഡ് എംപി രാജ്‌മോഹൻ എംപി ക്കെതിരെ എസ്.ഡി.പി.ഐ മഞ്ചേശ്വരം പഞ്ചായത്ത്‌ കമ്മിറ്റി പ്രധിഷേധം സംഘടിപ്പിച്ചു.

 കഴിഞ്ഞ നാലര വർഷമായിട്ടും മണ്ഡലത്തിനെ തിരിഞ്ഞു നോക്കാത്ത എംപി ഇപ്പോൾ റെയിൽവേ സന്ദർശനം എന്ന പ്രകടനം നടത്തുന്നത് വരാൻ പോകുന്ന ഇലക്ഷന് കണ്ടിട്ടാണെന്നു പാർട്ടി മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ ബഡാജെ ആരോപിച്ചു.

പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു, പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ ,സെക്രട്ടറി ഷെരീഫ് പാവൂർ,ഹാരിസ് ഉദ്യാവരം, സക്കറിയ , റിയാസ് കുന്നിൽ, ഷംസുദീൻ, സിദീഖ് മഞ്ചേശ്വരം , ബദറുദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments