JHL

JHL

പ്ലാറ്റ്‌ഫോം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം: പരശുറാം അടക്കമുള്ളവയുടെ സമയത്തിൽ മാറ്റം

 


മംഗളൂരു(www.truenewsmalayalam.com) : പ്ലാറ്റ്‌ഫോം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി, 21, 22, 24, 25 തീയതികളിൽ വിവിധ ട്രെയിൻ സർവിസുകൾ പൂർണമായോ ഭാഗികമായോ നിർത്തലാക്കുകയും, സമയക്രമത്തിൽ മാറ്റംവരുത്തുകയും ചെയ്തു.

മംഗളൂരു സെൻട്രൽ-കബക്കപുത്തൂർ എക്സ്പ്രസ് (06487), കബക്കപുത്തൂർ-മംഗളൂരു സെൻട്രൽ സ്പെഷ്യൽ (06486). മംഗളൂരു സെൻട്രൽ-കബക്ക പുത്തൂർ എക്സ്പ്രസ് (06485). കബക്ക പുത്തൂർ -മംഗളൂരു സെൻട്രൽ സ്പെഷ്യൽ (06484) എന്നീ ട്രെയിനുകൾ പൂർണ്ണമായും നിർത്തലാക്കി.

മഡ്ഗാവ് ജങ്‌ഷൻ-മംഗളൂരു സെൻട്രൽ മെമു എക്സ്പ്രസ് (10107) തോക്കുറിൽ യാത്ര അവസാനിപ്പിക്കും. മഡ്ഗാവ് ജങ്‌ഷൻ-മംഗളൂരു സെൻട്രൽ എക്സ്പ്രസ് സ്പെഷ്യൽ (06601) മംഗളൂരു ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും.

24-ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ മഡ്ഗാവ് ജങ്‌ഷൻ മെമു എക്സ്പ്രസ് (10108) തോക്കൂർ സ്റ്റേഷനിൽനിന്ന് വൈകീട്ട് 4.25നാണ് പുറപ്പെടുക. മംഗളൂരു സെൻട്രൽ-ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് (22638) എക്സ്പ്രസ് മംഗളൂരു ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് രാത്രി 11.45-നേ പുറപ്പെടൂ.
 25-ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ-കോഴിക്കോട് എക്സ്പ്രസ് (16610) മംഗളൂരു ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് പുലർച്ചെ 5.15-ന് പുറപ്പെടും.

22, 24, 24 തീയതികളിൽ ഇവിടെനിന്ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ മഡ്ഗാവ് ജങ്‌ഷൻ എക്സ്പ്രസ് (06602) 30 മിനിറ്റ് വൈകി പുലർച്ചെ ആറിന് പുറപ്പെടും.
 25-ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ -നാഗർകോവിൽ ജങ്‌ഷൻ പരശുറാം എക്സ്പ്രസ് (16649) 30 മിനിറ്റ് വൈകി പുലർച്ചെ 5.35-ന് പുറപ്പെടും.

24-ന് പുറപ്പെടുന്ന ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ -മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് (22637) അര മണിക്കൂർ വൈകിയോടും.


No comments