JHL

JHL

ശറഫുസ്സാദാത്ത് ആദൂർ അഷ്റഫ് തങ്ങൾ കർണ്ണാടക ഗവർണറുമായി കൂടിക്കാഴ്ച നടത്തി


ബാംഗ്ലൂർ(www.truenewsmalayalam.com) : മജ്ലിസ് സ്ഥാപനങ്ങളുടെ ചെയർമാനും സമസ്ത ജില്ലാ മുശാവറ ഉപാധ്യക്ഷനുമായ ശറഫുസ്സാദാത്ത് സയ്യിദ് മുഹമ്മദ് അഷ്റഫ് അസ്സഖാഫ് തങ്ങൾ ആദൂർ കർണ്ണാടക സ്റ്റേറ്റ് ഗവർണ്ണർ ശ്രീ തവാർ ചന്ദ് ഗേലോട്ടുമായി കൂടിക്കാഴ്ച നടത്തി.

  കേരള കർണ്ണാടക അതിർത്തി പ്രദേശങ്ങളിലെ സാമൂഹ്യ സാംസ്കാരിക കാർഷിക പ്രശ്നങ്ങൾ ഗവർണ്ണർക്ക് മുമ്പാകെ അവതരിപ്പിക്കുകയും ചെയ്തു.

കേരള കർണ്ണാടകയിൽ മജ്ലിസ് നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും ഗവർണ്ണർ ഉറപ്പ് നൽകിയതായും തങ്ങൾ പറഞ്ഞു.

അഡ്വ.സയ്യിദ് ശഫീഖ് തങ്ങൾ, അഡ്വ.അബൂബക്കർ, ഡോ.ഉള്ളാൾ, ജയചന്ദ്ര തുടങ്ങിയവർ സംബന്ധിച്ചു.


No comments