എം.ഡി.എം.എ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
മംഗളൂരു(www.truenewsmalayalam.com) : എം.ഡി.എം.എ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. മഞ്ചേശ്വരം ഹൊസബെട്ടു സ്വദേശി മുസ്തഫ (37), കുഞ്ചത്തൂർ സ്വദേശി എ ഷംശുദ്ദീൻ(38) എന്നിവരെയാണ് ഉള്ളാൾ പോലീസ് അറസ്റ്റു ചെയ്തത്.
തലപ്പാടി കെസി റോഡിൽ ദേശീയ പാതക്ക് സമീപം അനധികൃത മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് 15 ഗ്രാം എംഡിഎംഎ, ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ, 75,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ ഹാൻഡ്‌സെറ്റുകൾ എന്നിവ പിടികൂടിയത്.
സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ ഐപിഎസ്, ക്രമസമാധാന വകുപ്പ് ഡിസിപി സിദ്ധാർത്ഥ ഗോയൽ, ക്രൈം ആൻഡ് ട്രാഫിക് ഡിസിപി ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്.
Post a Comment