സാമ്രാജ്യത്വ-സയണിസ്റ്റ് ഫാഷിസ്റ്റ് കൂട്ടുകെട്ടിനെതിരെ എസ്.ഡി.പി.ഐ ഹൊസംഘടി ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി
മഞ്ചേശ്വരം(www.truenewsmalayalam.com) : സാമ്രാജ്യത്വ-സയണിസ്റ്റ് ഫാഷിസ്റ്റ് കൂട്ടു കെട്ടിനെതിരെ എസ്.ഡി.പി.ഐ സംസഥാന വ്യാപകമായി ഇരുന്നൂറോളം കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രധിഷേധ പ്രകടനത്തിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഹൊസംഘടി ടൗണിൽ പ്രകടനം നടത്തി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസംഘടി ഉൽഘാടനം ചെയ്തു.
മണ്ഡലം ട്രഷറർ താജു ഉപ്പള, മീഞ്ച ഗ്രാമ പഞ്ചായത്ത് അംഗം റസാഖ് ഗാന്ധി നഗർ, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി എന്നിവർ സംസാരിച്ചു.
എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസർ ബംബ്രാണ സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം ആരിഫ് ഖാദർ നന്ദി പറഞ്ഞു.
Post a Comment