JHL

JHL

ഇസ്‌ലാമിക് കലാ സാഹിത്യ മത്സര വിജയികൾക്ക് അനുമോദനം നൽകി.


മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള റെയ്ഞ്ച് മുസാബഖ-2023 ഇസ്ലാമിക കലാ സാഹിത്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച മൊഗ്രാൽ ടൗൺ ഹായത്തുൽ ഇസ്ലാം മദ്ര സാ വിദ്യാർത്ഥികളെ ഷാഫി ജുമാ മസ്ജിദ്-മദ്രസ്സാ കമ്മിറ്റി അനുമോദിച്ചു.

 മൊഗ്രാൽ ടൗൺ കുന്നിൽ ഹയാത്തുൽ ഇസ്ലാം മദ്റസയിലെ 25 ഓളം വിദ്യാർത്ഥികൾക്കാണ് ജുമാമസ്ജിദ്-മദ്രസാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് ഒരുക്കിയത്. ജുമാ മസ്ജിദ് പ്രസിഡണ്ട് പി എ ആസിഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ബി വി ഹമീദ് മൗലവി സ്വാഗതം പറഞ്ഞു.

  ജുമാ മസ്ജിദ്-മദ്രസാ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ഖാദർ സി.എച്ച്, ട്രഷറർ എംപി അബ്ദുൽഖാദർ, എം എ മുഹമ്മദ് തഖ് വ നഗർ,,എംജിഎ റഹ്മാൻ, മുഹമ്മദ് അബ്ക്കോ, ടിഎ ജലാൽ ,നാസർ, മദ്രസ അധ്യാപകരായ  ശാഫി ദാരിമി, റിയാസ് അശ്ശാഫി, സാജിദ് സഖാഫി,ബാവ മൗലവി തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് മെമെന്റോ നൽകി അനുമോദിച്ചു.


No comments