തോണിയാത്രക്കിടെ കാണാതായ യുവാവിന്റെ മൃദദേഹം ചന്ദ്രഗിരി പുഴയിൽ കണ്ടെത്തി.
കാസര്‍കോട്(www.truenewsmalayalam.com) : തോണിയാത്രക്കിടെ കാണാതായ യുവാവിന്റെ മൃദദേഹം ചന്ദ്രഗിരി പുഴയിൽ കണ്ടെത്തി.
പാണലം സ്വദേശി അബ്ദുല്‍ മജീദി(54)ന്റെ മൃതദേഹമാണ് ഇന്ന് (ബുധനാഴ്ച) ഉച്ചയോടെ കണ്ടെത്തിയത്.
ഇന്നലെ രാത്രിയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേരൂര്‍ ഭാഗത്തെ പുഴയിലെ തോണിയാത്രക്കിടെ മജീദിനെ കാണാതായത്, മജീദ് പുഴയില്‍ വീഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയിക്കുന്നത്.
വിദ്യാനഗര്‍ പൊലീസും കാസര്‍കോട് ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് പുലര്‍ച്ചേ അഞ്ചുമുതല്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു, ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Post a Comment