JHL

JHL

പിഡിപി സംസ്ഥാന സമ്മേളനം; ജില്ലയിൽ പ്രചാരണം ശക്തമാക്കും - യൂനുസ് തളങ്കര


പുത്തിഗെ(www.truenewsmalayalam.com) : പിഡിപി പത്താം  സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി  കാസർഗോഡ് ജില്ലയിൽ പ്രചരണ പരിപാടികൾ  ശക്തമാക്കുമെന്ന് പിഡിപി കാസർകോട് ജില്ലാ പ്രസിഡണ്ട്  യൂനുസ് തളങ്കര അറിയിച്ചു.

 ഇതിന്റെ ഭാഗമായി ജില്ലയിൽ നാലു ദിവസം  വാഹന പ്രജരണം ജാഥ സംഘടിപ്പിക്കും. നീലേശ്വരത്തു നിന്നും ആരംഭിച്ച  മഞ്ചേശ്വരത്ത് സമാപിക്കും

 സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ മഞ്ചേശ്വരം  മണ്ഡലത്തിലെ നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടു.

 മഞ്ചേശ്വരം മണ്ഡലം പ്രചരണ കൺവെൻഷൻ യൂനുസ് തളങ്കര ഉദ്ഘാടനം ചെയ്തു, സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ അഹമ്മദ് കുഞ്ചത്തൂർ മുഖ്യപ്രഭാഷണം നടത്തി.

അബ്ദുറഹ്മാൻ പുത്തിക, കെ പി മുഹമ്മദ് ഉപ്പള, ഇസ്ഹാഖ് കന്തൽ, റസാഖ് മുളിയടുക്ക,  തുടങ്ങിയവർ സംസാരിച്ചു.

 മൂസ അടുക്ക അധ്യക്ഷത വഹിച്ചു, എം എ കളത്തൂർ സ്വാഗദവും, അസിസ് ഷെണി നന്ദിയും പറഞ്ഞു.


No comments