JHL

JHL

യു.എ.ഇ ഉപ്പള ഗേറ്റ് മീറ്റ് സീസണ്‍ 3 ദുബെെയില്‍ സംഘടിപ്പിച്ചു


ദുബെെ(www.truenewsmalayalam.com) : യു എ ഇ ഉപ്പള ഗേറ്റ് കമ്മറ്റി സംഘടിപ്പിച്ച യു എ ഇ ഉപ്പള ഗേറ്റ്  മീറ്റ് അപ്പ് പരിപാടി ദുബെെ പിയര്‍ ക്രീക്ക് ഹോട്ടലില്‍ നടന്നു.

 ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ്  ഇന്‍ഡസ്ട്രി ബോഡിയിലെ അംഗം അബ്ദുല്‍ ലത്തീഫ് ഉപ്പള പരിപാടി ഉദ്ഘാടനം ചെയ്തു. യു എ ഇ ഉപ്പള ഗേറ്റ് കമ്മറ്റി വെെസ് ചെയര്‍മാന്‍ അബ്ദുല്ല പുതിയോത്ത് സ്വാഗതം പറഞ്ഞു.

മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി, പ്രമുഖ വ്യവസായി UK യൂസഫ് ഉപ്പള, മൊയ്തീന്‍ അഷ്റഫ് ഒമാന്‍, അബ്ദുല്ല പൊയ്യ ഒമാന്‍, ഒമാന്‍ സ്വദേശി മുഹമ്മദ് അബ്ദുല്ല അല്‍-വഹയ്ബി, സംസുച്ച ഒമാന്‍, താജുദ്ദീന്‍ ഉപ്പള ഗേറ്റ്, ജമാല്‍ പുതിയോത്ത്, അദ്ദു ഖെെസര്‍, ഹനീഫ് സിഫ അല്‍ ജസീറ ഡയറക്ടര്‍, നാട്ടിലേയും ഗല്‍ഫിലേയും പ്രമുഖരും, വ്യവസായികളും  പങ്കെടുത്തു.

മൂന്ന് പതിറ്റാണ്ടിന് മേലെ യു എ യില്‍ പ്രവാസികളായ നാട്ടുക്കാരെ ആദരിച്ചു, 

കമ്മറ്റി പ്രസിഡന്‍റ് അഷ്റഫ് കാപ്പാട്,സെക്രട്ടറി സിറാജ്,ട്രഷറര്‍ സെെഫു, നിസാര്‍, സിദ്ദീഖ് ഇദ്ദി, ഫാറൂഖ് ഒലംപിയ, മഹ്സൂഖ്, ഹമീദ് പുതിയോത്ത്, ഷെരീഫ്, ആസിഫ് എം എച്ച് എന്നിവര്‍ നേത്യത്വം നല്‍കിയ പരിപാടിയില്‍ ഉപ്പള ഗേറ്റിലേയും പരിസര പ്രദേശങ്ങളിലെ  കൂട്ടുക്കാരും സംബദ്ധിച്ചു.


No comments