JHL

JHL

ദില്ലി മാർച്ച്‌; മഞ്ചേശ്വരത്ത് ജീവനക്കാർ ഐക്യദാർഢ്യപ്രകടനം നടത്തി


മഞ്ചേശ്വരം(www.truenewsmalayalam.com) : കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ നേതൃത്വത്തിൽ പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക,

 പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേഷിക്കുക,
 കേന്ദ്ര സർവ്വീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തിരമായി നികത്തുക.
പൊതുമേഖല സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക സംസ്ഥാനങ്ങളോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക
ദേശീയ വിദ്യാഭ്യാസ നയം - 2020 ഉപേക്ഷിക്കുക
ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക
തപാൽ - ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക
വിലക്കയറ്റം തടയുക
വർഗീയതയെ ചെറുക്കുക
സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന കരാർ - ദിവസ വേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക
അശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക

എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നവംബർ 3 ന് ഡൽഹിയിൽ നടത്തിയ  ദില്ലി മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്  കൊണ്ട്  എഫ് എസ് ഇ ടി ഒ   മഞ്ചേശ്വരം  താലൂക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ മഞ്ചേശ്വരം ഫാമിലി ഹെൽത്ത്‌ സെന്ററിൽ  പ്രകടനം നടത്തി.

കേരള എൻ ജി ഒ യൂണിയൻ ജില്ലാ കൌൺസിൽ അംഗം ഹകീം കമ്പാർ  ഉദ്ഘാടനം ചെയ്തു.നിതിൻ ഗോപാലൻ അധ്യക്ഷതവഹിച്ചു. രാജേന്ദ്രൻ പി സ്വാഗതം പറഞ്ഞു


No comments