JHL

JHL

യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായി പരാതി, യുവാവിനെതിരെ കേസ്.

 


കാസര്‍കോട്‌(www.truenewsmalayalam.com) : യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായി പരാതി, യുവാവിനെതിരെ കേസ്.

31 കാരിയായ ഭര്‍തൃമതിയാണ്‌ ചാല ഫിറോസ്‌ എന്നയാള്‍ക്കെതിരെ പരാതി നൽകിയത്.   ഇതേ തുടര്‍ന്ന്‌ പ്രതി ഒളിവില്‍ പോയി.

2019ല്‍ ആണ്‌ ആദ്യത്തെ സംഭവം, യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു, അതിനുശേഷം നിരവധി തവണ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും ഏറ്റവും ഒടുവില്‍ 2022 സെപ്‌തംബര്‍ എട്ടിനാണ്‌ പീഡിപ്പിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കി.

 പിന്നീടും ഭീഷണി തുടര്‍ന്നതിനെ തുടര്‍ന്നാണ്‌ യുവതി പൊലീസില്‍ പരാതി നല്‍കിയതെന്നു പറയുന്നു.

ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.


No comments