നവകേരള സദസിന്റെ പൈവളിഗെയിലെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷയൊരുക്കിയത് ആപത് മിത്ര, സിവിൽ ഡിഫൻസ് വളണ്ടിയർ ടീം.
പൈവളിഗെ(www.truenewsmalayalam.com) : നവകേരള സദസിന്റെ പൈവളിഗെയിലെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷയൊരുക്കിയത് ആപത് മിത്ര, സിവിൽ ഡിഫൻസ് വളണ്ടിയർ ടീം.
ഉപ്പള അഗ്നി രക്ഷാ നിലയം സേനയോടൊപ്പം ചേർന്നാണ് ആപത് മിത്ര, സിവിൽ ഡിഫൻസ് വളണ്ടീയർമാരും കർമനിരതരായി സേവനം ചെയ്തത്. ഉദ്ഘാടന വേദിയിലേക്ക് നടന്നുപോകുന്ന വഴിയിലെ നിയന്ത്രണം ഏറ്റെടുത്ത വളണ്ടീയർ ടീം ആവശ്യമായ മറ്റു സേവനങ്ങളും ലഭ്യമാക്കി.
പരിപാടി കഴിഞ്ഞിറങ്ങിയ മുഖ്യമന്ത്രിയും, മറ്റു മന്ത്രിമാരോടൊപ്പം വേദിയിൽ നിന്നും ഇറങ്ങി വന്ന റവന്യൂ മന്ത്രി കെ. രാജൻ ആപത് മിത്ര, സിവിൽ ഡിഫൻസ്, വളണ്ടിയർമാർ ഇരു വശങ്ങളിലും സുരക്ഷയൊരുക്കി നിൽക്കുന്നത് കാണുകയും, വളണ്ടിയർമാരുടെ സേവനത്തെ അഭിനന്ദിക്കുകയും ചെയ്തു.
അഞ്ചോളം സിവിൽ ഡിഫൻസ് വോളന്റീയർമാരും, പതിനാറ് ആപത് മിത്ര വോളന്റീയർമാരും സേവനം ചെയ്തു.
Post a Comment