JHL

JHL

കറന്തക്കാട്ട് കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കർണ്ണാടക മദ്യം കണ്ടെത്തി

 


കാസര്‍കോട്‌(www.truenewsmalayalam.com): കറന്തക്കാട്ട് കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കർണ്ണാടക മദ്യം കണ്ടെത്തി. 

 കാസര്‍കോട്‌ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്റ്‌ ആന്റി നര്‍ക്കോട്ടിക്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ പ്രിവന്റീവ്‌ ഓഫീസര്‍ കെ വി മുരളിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ്  125.28 ലിറ്റര്‍ കര്‍ണ്ണാടക മദ്യം കണ്ടെത്തിയത്.

രാത്രി കാലങ്ങളിലാണ്‌ കര്‍ണ്ണാടകയില്‍ നിന്നു മദ്യം കടത്തി കൊണ്ടുവരുന്നതെന്നാണ്‌ സൂചന, ഇവ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തും കുറ്റിക്കാടുകളിലും സൂക്ഷിച്ച ശേഷം ആവശ്യക്കാര്‍ക്കു വില്‍പ്പന നടത്തുകയാണ്‌ പതിവ്‌.

 സംഭവത്തില്‍ അബ്‌കാരി കേസെടുത്തിട്ടുണ്ടെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. 

സി ഇ ഒ മാരായ സി അജീഷ്‌, കെ ആര്‍ പ്രജിത്ത്‌, എ കെ നസിറുദ്ദീന്‍, വി വി ഷിജിത്ത്‌, ഡ്രൈവര്‍ ക്രിസ്റ്റിന്‍ പി എ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


No comments