JHL

JHL

മൊഗ്രാൽ ദേശീയവേദി പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു


മൊഗ്രാൽ(www.truenewsmalayalam.com) : ഇശൽ ഗ്രാമത്തിന്റെ കലാ-സാമൂഹ്യ- സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി നിറസാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന മൊഗ്രാൽ ദേശീയ വേദിയുടെ പ്രവർത്തന ഫണ്ട് ശേഖരണത്തിന് തുടക്കമായി.

 വ്യവസായ പ്രമുഖനും, ദുബായ്-മൊഗ്രാൽ മുസ്ലിം ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡണ്ടും,മൊഗ്രാൽ വലിയ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടുമായ കെഎം അബ്ദുള്ള സ്പിക് പ്രവർത്തന ഫണ്ട് ദേശീയവേദി പ്രസിഡണ്ട് വിജയകുമാറിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് വ്യവസായ പ്രമുഖനും,ഒ ഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ സിഎം കുഞ്ഞഹമ്മദ്, പ്രവാസി യുവ വ്യവസായി എംജി ലത്തീഫ് കാഫിലാസ് എന്നിവരും പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി.

 2023 ഡിസംബർ 31 വരെ പ്രവർത്തന ഫണ്ട് ശേഖരണം തുടരുമെന്ന് ദേശീയവേദി ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ഗൾഫ് പ്രതിനിധി എൽടി മനാഫ്, ജനറൽ സെക്രട്ടറി റിയാസ് കരീം, ജോയിൻ സെക്രട്ടറി പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ടികെജാഫർ,മുഹമ്മദ് സ്മാർട്ട് എന്നിവർ സംബന്ധിച്ചു.



No comments